തിരുവനന്തപുരം: ബസ് – ഓട്ടോ ചാർജ് വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങളിൽ ബസ് ചാർജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വർദ്ധനവുണ്ടാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കുത്തക മുതലാളിമാർക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസർക്കാർ ചെയ്യുന്നത്. കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോൾ കേരളം മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നൽകുമ്പോൾ കേരളം അത് ചെയ്യാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

