ദളിത് ഉദ്യോഗസ്ഥനെ ജാതീയമായി അധിക്ഷേപിച്ചു; തമിഴ്‌നാട് ഗതാഗതമന്ത്രിയെ ‘പിന്നാക്ക’ വിഭാഗത്തിലേക്ക് മാറ്റി എം കെ സ്റ്റാലിൻ

ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ ജാതീയമായി അധിക്ഷേപിച്ചു മർദ്ദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി ആർ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മർദ്ദിച്ചത്. പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് ഗതാഗത വകുപ്പിന്റെ ചുമതലയെന്ന് രാജ്ഭവൻ പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

രാജാക്കണ്ണപ്പനെ പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിന് അതേ വകുപ്പിന്റെ ചുമതല നൽകിയുള്ള ശിക്ഷയാണ് തമിഴ്‌നാട് സർക്കാർ രാജാക്കണ്ണപ്പന് നൽകിയത്.

ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് മന്ത്രി ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ ആരോപണം.