വനിതാ ലോകകപ്പില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍. ഇന്ന് നടന്ന ആദ്യ സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ മറൂപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 37 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.
വിന്‍ഡീസിന് 8 വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ എങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്ന ഷിനേല്‍ ഹെന്റിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. ഓസ്ട്രേലിയക്കായി 129 റണ്‍സെടുത്ത എലിസ ഹീലിയാണ് കളിയിലെ താരം.

