പബ്ബുകളും മദ്യശാലകളും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: 2022-23 വര്‍ഷത്തേക്കുള്ള പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും, ഐടി മേഖലയില്‍ പബ്ബ് ആരംഭിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം.

ജനവാസ മേഖലയില്‍ നിന്ന് മാറി ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റേയും കീഴില്‍ വിദേശ മദ്യ ചില്ലറ വില്‍പ്പന ശാല തുടങ്ങാനാണ് തീരുമാനം. അതേസമയം ഐടി മേഖലയുടെ ആവശ്യം പരിഗണിച്ചാണ് പബ്ബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ നിലവാരത്തിലായിരിക്കും പബ്ബുകളെന്നാണ് റിപ്പോര്‍ട്ട്.