ന്യൂഡല്‍ഹി: കെ-റെയില്‍ പദ്ധതിയില്‍ പരിസ്ഥിതി വിഷയത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദ്ദേശം. പദ്ധതി മൂലം ബാധിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ആരുടെ വസ്തുവകകളും നിര്‍ബന്ധിച്ച് ഏറ്റെടുക്കരുത് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന ഘടകത്തിനോട് നിര്‍ദ്ദേശിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.
സര്‍വേ പൂര്‍ത്തിയായശേഷം തീരുമാനമെടുക്കും. പദ്ധതിക്ക് കമ്മീഷന്‍ ലഭിക്കുന്നുവെന്ന് പറയുന്നത് വിവരമില്ലായ്മയാണ്. പദ്ധതിയെ നന്ദിഗ്രാമുമായും ബുള്ളറ്റ് ട്രെയിനുമായും താരതമ്യപ്പെടുത്തുന്നത് വസ്തുതകള്‍ അറിയാതെയാണ്. കെ-റെയില്‍ പദ്ധതി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും യച്ചൂരി വ്യക്തമാക്കി.

