കണ്ണൂർ സർവകലാശാല ചട്ട ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ട ഭേദഗതിക്ക് അനുമതിയില്ല. ഭേദഗതി ഗവർണർ തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്.

അതേസമയം, ഗവർണറുടെ അധികാരം മറികടന്ന് 71 പഠന ബോർഡുകൾ സർവ്വകലാശാലാ നേരിട്ട് പുന:സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇത് റദ്ദാക്കിയിരുന്നു. നിയമനത്തിനുള്ള അധികാരം ഗവർണർക്കാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ് ഭവനും ഇതിന് അനുമതി നിഷേധിച്ചത്.