ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത

വാങ്കഡെ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റണ്ണര്‍ അപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ വിക്കറ്റ് നഷ്ടത്തിന് 133 റണ്‍സെടുത്തു.

കൊല്‍ക്കത്ത ബാറ്റിംഗ് നിരയില്‍ അജിങ്ക്യ രഹാനെ 44ഉം സാം ബില്ലിംഗ്‌സ് 25ഉം നിതിഷ് റാണ 21ഉം റണ്‍സെടുത്ത് തിളങ്ങി. ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു.

എം.എസ് ധോണി പുറത്താകാതെ 50 റണ്‍സെടുത്തതാണ് ചെന്നൈ നിരയിലെ മികച്ച പ്രകടനം. റോബിന്‍ ഉത്തപ്പ 28, രവീന്ദ്ര ജഡേജ പുറത്താകാതെ 26 റണ്‍സുമെടുത്തു. കൊല്‍ക്കത്തയുടെ ബോളിംഗ് നിരയില്‍ ഉമേഷ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഒന്ന് വീതവും വിക്കറ്റെടുത്തു.