ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സിനിമ മുഴുവനും പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യു എസിലെ സിനിമാര്‍ക്ക് തിയേറ്ററിലാണ് സംഭവം. സിനിമാ നിരൂപകയും മാധ്യമ പ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് അനുപമ ട്വീറ്റ് ചെയ്യുന്നു.
‘ആദ്യ പകുതിയ്ക്ക് ശേഷം ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം കാണിച്ചില്ല. കാരണം രണ്ടാം ഭാഗം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്ന്. മാനേജരോട് ചോദിച്ചപ്പോള്‍ സിനിമ ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവം’, അനുപമ ചോപ്ര ട്വീറ്റ് ചെയ്തു.

