ഭരണഘടനാ വിരുദ്ധം; ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊച്ചി: .ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മാർച്ച് 28, 29 തീയതികളിലാണ് ദേശീയ പണിമുടക്ക്. 28 ന് രാവിലെ ആറ് മണി മുതൽ 30 ന് രാവിലെ ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങൾ അടച്ചിടുമെന്നാണ് ട്രേഡ് യൂണിയനുകൾ അറിയിച്ചിട്ടുള്ളത്. അതേസമയം, കേരള എൻജിഒ സംഘ് ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പണിമുടക്കെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും എൻജിഒ സംഘ് ആരോപിക്കുന്നത്.