കോട്ടയം: സംസ്ഥാനത്തെ കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു എന്ന ആരോപണവുമായി ചങ്ങനാശ്ശേരി അതിരൂപത. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതെന്നും അതിരൂപത അഭിപ്രായപ്പെട്ടു.
മതസമുദായ നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിക്കുന്നത് വിമര്‍ശിക്കുന്നതും രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. കെ-റെയിലിന്റെ തണലില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമര്‍ശിക്കുന്നവരുടെ ശ്രമം എന്നും ചങ്ങനാശ്ശേരി അതിരൂപത കുറ്റപ്പെടുത്തി.
അതേസമയം, ചെങ്ങന്നൂരിലെ കെ-റെയില്‍ പ്രതിഷേധങ്ങള്‍ക്കിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ചേരും. മന്ത്രി സജി ചെറിയാനും യോഗത്തില്‍ പങ്കെടുക്കും. യുഡിഎഫും ബിജെപി യും സമരം ശക്തമാക്കുമ്പോള്‍ അതിനെ കൂടുതല്‍ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആയേക്കും.

