ആര്‍ആര്‍ആര്‍: ടിക്കറ്റിന് റെക്കോഡ് വില

rrr

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പിന്റെ ടിക്കറ്റിന് റെക്കോഡ് വില. 2100 രൂപ നിരക്കാണ് ഈടാക്കുന്നത്. ഡല്‍ഹി പിവിആര്‍ ഡയറക്ടേഴ്സ് കട്ടില്‍ വിറ്റ ടിക്കറ്റിനാണ് റെക്കാഡ് വില.

മുംബൈയിലെ പിവിആര്‍ മാളിലും വലിയ വിലയ്ക്കാണ് ടിക്കറ്റ് വിറ്റുപോയതെന്നാണ് വിവരം. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ആലിസണ്‍ ഡൂഡി, ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്.

1920കളിലെ സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ടിക്കറ്റുകളുടെ ബുക്കിംഗ് ആന്ധ്രയിലും തെലങ്കാനയിലും അവസാനിച്ചു. തെലുങ്കിന് പുറമേ ഹിന്ദി, മലയാളം,തമിഴ്, കന്നഡ പതിപ്പുകളും വിദേശഭാഷകളില്‍ പോര്‍ട്ടുഗീസ്, കൊറിയന്‍, സ്പാനിഷ്, ടര്‍ക്കിഷ് ഭാഷകളിലും ചിത്രത്തിന് റിലീസിംഗ് ഉണ്ട്.