തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം.
ഏപ്രിൽ ആറിന് രാവിലെ 11 നാണ് ഇന്റർവ്യൂ. രജിസ്ട്രേഷൻ 10 മണിക്ക് ആരംഭിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചിരിക്കണം.

