ന്യൂഡൽഹി: കേരളാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സിൽവർ ലൈനിന്റെ പേരിൽ കേരള സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
കെ റെയിലിൽ നിയമങ്ങൾ പാലിക്കാതെയാണ് കേരളാ സർക്കാർ നടപടികൾ തുടരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വീടുകളിൽ അതിക്രമിച്ച് കയറി കല്ലിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചു. ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

