ഇനി വെറും പത്ത് മിനിറ്റ്; സ്പീഡ് ഡെലിവറിയുമായി സൊമാറ്റോ

10 മിനിറ്റ് ഫുഡ് ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന്‌ സൊമാറ്റോ കമ്പനിയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍. പല ടെക് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവിധാനം അവകാശപ്പെടുന്നതെന്ന് ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

കാത്തിരിക്കാന്‍ ആരും തയ്യാറല്ല. നിലവില്‍ ആപ്പില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ‘ഫാസ്റ്റസ്റ്റ് ഡെവലിറി’ ഓപഷന്‍ ആണെന്നും ഇതാണ് പുതിയ തീരുമാനങ്ങള്‍ക്കു വഴിവച്ചതെന്നും സൊമാറ്റൊ ചൂണ്ടിക്കാട്ടി.

സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നതില്‍ നാം മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ മറ്റൊരാള്‍ കൊണ്ടുവരും. ടെക് വ്യവസായത്തില്‍ പിടിച്ചു നില്‍ക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും സൊമാറ്റോ സ്ഥാപകന്‍ വ്യക്തമാക്കി. സൊമാറ്റോയുടെ പുതിയ സേവനം വിജയകരമായാല്‍ സ്വിഗ്ഗി പോലുള്ള തങ്ങളുടെ എതിരാളികളും സമീപഭാവിയില്‍ സമാനമായ സേവനങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.