വീണ്ടും ഇരുട്ടടി; പാചക വാതക വിലയിലും വര്‍ധനവ്‌

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധനക്ക് പിന്നാലെ വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചു. 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു മാസത്തിന് ശേമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.

അഞ്ചു കിലോയുടെ സിലിണ്ടറിനും 13 രൂപ വര്‍ധിപ്പിച്ച് ഇപ്പോള്‍ 352 രൂപയിലെത്തി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, വാണിജ്യ സിലിണ്ടര്‍ വില ഈ മാസം ആദ്യം സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടിയിരുന്നു.