പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും; കെ-റെയിലിനെതിരെ മാധവ് ഗാഡ്ഗില്‍

കൊച്ചി: കെ-റെയില്‍ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രെഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രൊഫ. എം.കെ പ്രസാദ് എന്‍ഡോവ്‌മെന്റ് പ്രഭാഷണത്തില്‍ പങ്കെടുക്കവെയാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.

‘പാവപ്പെട്ടവരാണ് ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കേണ്ടി വരിക. ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ഫലമുണ്ടാകാതിരിക്കില്ലെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.

കെ-റെയില്‍ പദ്ധതി സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളെ ബാധിക്കുന്നതിനാല്‍ 28 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ പറഞ്ഞു. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടമില്ലാതാകുന്നതോടെ 98 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു പക്ഷേ, മറുപടി കിട്ടിയില്ലെന്നും അദ്ദേഹം അറിയിച്ചു.