ലോകം ഭീകര ദുരന്തത്തിന്റെ വക്കിൽ; മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭാ സഭാ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ലോകം ഭീകര ദുരന്തത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭാ സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോള താപനം നിയന്ത്രിക്കാനുമുള്ള ലോകത്തിന്റെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ഏഴാമത് സുസ്ഥിരതാ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങിയിരുന്ന പല രാജ്യങ്ങളും മറ്റ് ഇന്ധന സ്രോതസ്സുകളെ തേടി പരക്കം പായുകയാണ്. ലോകത്തെ വീണ്ടും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിലേക്ക് എത്തിക്കാൻ ഇതു കാരണമാവും. കൽക്കരി അധിഷ്ഠിത ഇന്ധന സ്രോതസ്സുകളിലേക്ക് കൂടുതൽ ആശ്രിതത്വം വരുന്നത് വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കൽക്കരി അധിഷ്ഠിത ഇന്ധന സ്രോതസ്സുകളിലേക്ക് കൂടുതൽ ആശ്രിതത്വം വരുന്നത് വരുന്നത് കാർബൺഡൈ ഓക്സൈഡ് പുറം തള്ളലിന്റെ നിരക്ക് കൂട്ടുമെന്നും തൽഫലമായി ആഗോള താപനം ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

2020-ൽ കാർബൺഡൈ ഓക്സൈഡ് പുറം തള്ളൽ 6 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിലെ അവസ്ഥയിൽ തുടർന്നാൽ കാർബൺഡൈ ഓക്സൈഡ് പുറം തള്ളൽ ഈ പതിറ്റാണ്ടിൽ 14 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2030-ഓടെ കാർബൺഡൈ ഓക്സൈഡ് പുറംതള്ളൽ 45 ശതമാനം കുറയ്ക്കാമെന്ന ഗ്ളാക്സോ ഉച്ചകോടിയുടെ ലക്ഷ്യത്തിന് ഇത് തിരിച്ചടി സൃഷ്ടിക്കും. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് എടുത്ത ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങുന്നത് ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ആരോപിച്ചു.