ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി പ്രമുഖർ. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ വെച്ചാണ് രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന രാധേ ശ്യാം ഖേംകയ്ക്ക് മരണാനന്തര ബഹുമതിയായി നല്കിയ പത്മവിഭൂഷണ്‍ അദ്ദേഹത്തിന്റെ മകനാണ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. കേരളത്തില്‍ നിന്ന് ശോശാമ്മ ഐപ്പ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് എന്നിവരും രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിൽ നിന്ന് നാല് പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. കെ പി റാബിയ, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് തുടങ്ങിയവരാണ് കേരളത്തിൽ നിന്നും പത്മശ്രീ പുരസ്കാരം ലഭിച്ച മറ്റുള്ളവർ. സാമൂഹിക പ്രവർത്തക കെ വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവർക്ക് ആരോഗ്യപ്രശ്നങ്ങളാൽ പുരസ്കാരം വാങ്ങാനെത്തിയില്ല. കളരി പയറ്റ് ആചാര്യൻ ശങ്കരനാരായണ മേനോനടക്കം 64 പേർക്ക് അടുത്തയാഴ്ച പുരസ്കാരം നൽകും.

