സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാമെന്നാണ് പുതിയ അറിയിപ്പ്. വാക്‌സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

12 മുതൽ 16 ആഴ്ച്ച വരെയായിരുന്നു നേരത്തെ രണ്ട് വാക്‌സിൻ ഡോസുകളും തമ്മിലുള്ള ഇടവേള. നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ ഡോസുകൾ തമ്മിലെ ഇടവേളയിൽ മാറ്റമില്ല.