ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഇന്ന് നേര്‍ക്കുനേര്‍. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് കലാശപ്പോരാട്ടം. ഫൈനലില്‍ കാണികള്‍ക്ക് പ്രവേശനമുണ്ട്. ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലെ എതിരാളികള്‍ ഹൈദരാബാദ് എഫ്.സിയാണ്. ഹൈദരാബാദിന് കന്നി ഫൈനലാണെങ്കില്‍ കേരളത്തിന് ഇത് മൂന്നാമൂഴമാണ്.
2014ലെ ആദ്യ സീസണിലും 2016ലും ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. എന്നാല്‍, ഹൈദരാബാദിനെ തകര്‍ക്കാന്‍ കഴിവുള്ള യുവനിരയാണ് കേരളത്തിനുള്ളത്.
മലയാളി താരം കെ.പി. രാഹുല്‍, ജീക്സണ്‍ സിങ്, സഞ്ജീവ് സ്റ്റാലിന്‍, എട്ടാം സീസണിലെ മികച്ച ഗോള്‍ കീപ്പറായ പ്രഭുസുഖന്‍ സിങ് ഗില്‍, ആയുഷ് അധികാരി, റൂയിവ ഹോര്‍മിപാം എന്നിവര്‍ ധാരാളം. ഇവാന്‍ വുകോമനോവിചിന്റെ ശിക്ഷണം കൂടി കലരുമ്‌ബോള്‍ കേരളത്തിന്റെ കരുത്ത് ഏറും. ഈ സീസണില്‍ ബ്‌ളാസ്റ്റേഴ്‌സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയില്‍ ബ്‌ളാസ്റ്റേഴ്‌സ് 1-0ത്തിന് ജയിച്ചപ്പോള്‍ ഫെബ്രുവരിയില്‍ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.
.

