തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ നിര്‍മ്മാണം കാരണം വീട് നഷ്ടപ്പെടുന്നവര്‍ക്ക് 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹിയറിംഗ് ചെയ്യാനും പരിഹരിക്കാനും വ്യവസ്ഥയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
സ്റ്റേക്ക് ഹോള്‍ഡേഴ്സിന്റെ പരാതികള്‍ കേട്ട് പരിഹാരമുണ്ടാക്കിയതിന് ശേഷമേ ഭൂമി കേന്ദ്ര നിയമ പ്രകാരം ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും കാനം വ്യക്തമാക്കി.
‘തിരഞ്ഞെടുപ്പിന്റെ വിജയവും പരാജയവും നോക്കിയല്ല ഞങ്ങള്‍ നിലപാട് സ്വീകരിക്കുന്നത്. പരാജയപ്പെട്ടത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞങ്ങള്‍ എവിടെയും സമ്മതിച്ചുനല്‍കിയിട്ടില്ല. ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് സര്‍ക്കാര്‍ അക്കാലത്തും നിലകൊണ്ടതെന്ന ആരോപണമുണ്ടെങ്കിലും അതാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായതെന്ന് സിപിഎമ്മോ, സിപിഐയോ എവിടെയും പറഞ്ഞിട്ടില്ല’- കാനം ചൂണ്ടിക്കാട്ടി.

