‘കല്ലുകള്‍ വേണമെങ്കില്‍ വേറെ ഒപ്പിച്ചു തരാം’; പ്രതിപക്ഷത്തെ പരിഹസിച്ച് കോടിയേരി

കെ-റെയില്‍ വിരുദ്ധ സമരത്തിലൂടെ വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേക്കല്ല് വാരിക്കൊണ്ടു പോയാല്‍ പദ്ധതി തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റിദ്ധാരണ പരത്തി സംഘര്‍ഷമുണ്ടാക്കുകയാണ് പ്രതിപക്ഷം. കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഐഎം ആവര്‍ത്തിക്കുകയാണ്. ‘കല്ലിടല്‍ സ്ഥലത്തുനിന്നും കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടു പോകുന്നു. അവര്‍ക്ക് കല്ല് വേണമെങ്കില്‍ നമുക്ക് എവിടെ നിന്നെങ്കിലും ഒപ്പിച്ചുകൊടുക്കാം. ഈ കല്ലുകള്‍ കൊണ്ടുപോകേണ്ട കാര്യമുണ്ടോ?’- കോടിയേരി പരിഹസിച്ചു.

അതേസമയം, കെ-റെയില്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.