പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി. അതേസമയം,കേസിൽ നേരിട്ട് ഹാജരാവണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.

