ന്യൂഡൽഹി: എഐസിസി സെക്രട്ടറിയായ ശ്രീനിവാസ് കൃഷ്ണനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കുന്ന വിഷയത്തിൽ നിലപാട് അറിയിച്ച് കെപിസിസി. ശ്രീനിവാസ് കൃഷ്ണനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ കഴിയില്ലെന്ന് കെപിസിസി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടാണ് കെപിസിസി അദ്ധ്യക്ഷൻ എതിർപ്പ് അറിയിച്ചത്. എന്നാൽ ഹൈക്കമാന്റിന് ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എം ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കണമെന്നാണ് സൂധാകരൻ ഉന്നയിക്കുന്ന ആവശ്യം. കേരളത്തിലെ വികാരം മാനിച്ചില്ലെങ്കിൽ പാർട്ടിക്ക് സംസ്ഥാനത്തും തിരിച്ചടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയേയും സുധാകരൻ നിലപാട് അറിയിക്കും.
ലിജുവും സുധാകരനോടൊപ്പം ഉണ്ടായിരുന്നു. നിയമസഭയിലേക്ക് ലിജു തോറ്റതെല്ലാം സിപിഎമ്മിന്റെ ഉറച്ച സീറ്റിലാണെന്നതാണ് സുധാകരന്റെ നിലപാട്. ഇക്കാര്യമെല്ലാം രാഹുൽ ഗാന്ധിയോട് സുധാകരൻ അറിയിക്കുകയും ചെയ്തു.
മായാണ് കോൺഗ്രസ് അധ്യക്ഷനെ കാണാൻ സുധാകരൻ എത്തിയത്. ഉറപ്പില്ലാത്ത നിയമസഭാ സീറ്റിൽ മത്സരിച്ച് പരാജിതനായ ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടാണ് സുധാകരനുള്ളത്. അറിയിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അടുത്ത സുഹൃത്താണ് ശ്രീനിവാസ് കൃഷ്ണൻ. ഇക്കാര്യം കെപിസിസിയേയും അനൗദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് കെ സുധാകരൻ രാഹുലിനെ കണ്ടതും കെപിസിസിയുടെ നിലപാട് വ്യക്തമാക്കിയതും.

