എസ്എഫ്‌ഐ ഭീകര സംഘടന; നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എം.പി

ന്യൂഡല്‍ഹി: എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി. നിരന്തരമായി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കണമെന്നാണ് എം.പി ലോക്‌സഭയില്‍ ഉന്നയിച്ചത്.

ചൊവ്വാഴ്ച തിരുവനന്തപുരം ലോ കോളേജിലെ തിരഞ്ഞെടുപ്പിന് ശേഷം രാത്രിയില്‍ വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരെ അതി ക്രൂരമായി മര്‍ദ്ദിച്ച പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐക്കെതിരെ അദ്ദേഹം ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്.