തിരിച്ചു വരവിനൊരുങ്ങി നടി ഭാവന

അബ്ദുള്‍ മൈമുനാത്ത് അഷ്റഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും മലയാളത്തിലേക്ക്. അഞ്ച് വര്‍ഷത്തിന് ശേഷമാണ്‌ ശേഷമാണ് ഭാവന സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഫറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ബോണ്‍ഹോം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.