തിരുവനന്തപുരം: സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന വ്യാപകമാക്കുന്നു. ടാറ്റു ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 9 റേഞ്ചുകളില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയില്ലെന്ന് എക്‌സൈസ് അറിയിച്ചു. അതേസമയം, മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് സംഘം വ്യക്തമാക്കി.

