ഡാർക്ക് ചോക്ലേറ്റ് മുതൽ ഇലക്കറികൾ വരെ; മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്…..

മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് മസ്തിഷ്‌കം. അതിനാൽ തന്നെ തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. തെറ്റായ ഭക്ഷണക്രമം തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ഡാർക്ക് ചോക്ലേറ്റ്

മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളിലൊന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഇരുമ്പും ആന്റിഓക്സിഡന്റും ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മികച്ച മാനസികാവസ്ഥയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. 2019-ലെ സർവേ പ്രകാരം, ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് വിഷാദ രോഗലക്ഷണ സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

  1. പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ ഓർമ്മശക്തി മെച്ചപ്പെടുത്തുമെന്ന് 2016 ൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉത്കണ്ഠ കുറയ്ക്കുന്ന നല്ല ബാക്ടീരിയകളുടെ ഉറവിടങ്ങളാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ.

  1. ഇലക്കറികൾ

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇലക്കറികൾ. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ച നിറത്തിലെ ഇലക്കറികൾ പതിവായി കഴിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.

  1. നട്‌സ്

ബദാം, വാൾനട്ട്, കശുവണ്ടി, ബ്രസീൽ നട്സ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. വാൾനട്ടിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അവ ഓർമ്മശക്തിയും ചിന്തയും മെച്ചപ്പെടുത്താൻ സഹായിക്കും.