അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങിയതും പ്രേക്ഷകശ്രദ്ധ നേടിയതുമായ പാട്ടാണ് ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹീറും ഒന്നിച്ച പറുദീസ. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം തരംഗമായിരുന്നു.
ഇപ്പോഴിതാ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. യൂയിസ് ദേശയാന എന്ന ഗായികയാണ് പാട്ടിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോക്കൊപ്പം ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
ഇതിന്റെ വീഡിയോ അമല്‍ നീരദ് പങ്കുവെച്ചതോടെ ഇന്തോനേഷ്യന്‍ പറുദീസയുടെ കമന്റ് ബോക്‌സിലും മലയാളികള്‍ നിറഞ്ഞു.

