അതിഥി തൊഴിലാളികളെയും ചേര്‍ത്തു പിടിച്ച് ബജറ്റ്; കേരള അതിഥി മൊബൈല്‍ ആപ്പിന് 40 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായുള്ള പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. കേരള അതിഥി മൊബൈല്‍ ആപ്പ് എന്ന പദ്ധതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി നാല്‍പ്പത് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്‌.

കേരളത്തില്‍ ജോലിക്കെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ വെബ് പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ രജിസ്റ്റര്‍ ചെയ്ത പ്രത്യേകമായ തിരിച്ചറിയല്‍ നമ്പര്‍ നേടേണ്ടതുണ്ട്. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. കൂടുതലും നിര്‍മാണ മേഖലയിലാണ്.

അതേസമയം, 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് അടുത്തിടെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ മടങ്ങിപ്പോയ തൊഴിലാളികളില്‍ പലരും തിരികെ എത്തിയതോടെ സംസ്ഥാനത്ത് ഇവരുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്.