കെ-റെയില്‍ ഭൂമി ഏറ്റെടുക്കലിന് 2000 കോടി; കെഎസ്ആര്‍ടിസിക്ക് 1000 കോടി; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് ഉടന്‍ കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയാണ് ഇതെന്നും ധനമന്ത്രി പറയുന്നു.

ബജറ്റ് പ്രഖ്യാപനങ്ങള്‍

കെ എസ് ആര്‍ ടിസിക്ക് ആയിരം കോടിയുടെ പാക്കേജ്

ഇടുക്കി, വയനാട്, കാസര്‍കോട് എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടി

ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ട് കോടി.

ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍ – ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ അഞ്ച് കോടി

ജലമെട്രോക്കും സാമ്പത്തിക സഹായം അനുവദിച്ചു.

നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറും. ഇതിനായി വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നല്‍കും. പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കും. പതിനായിരം ഇഒട്ടോകള്‍ പുറത്തിറക്കാനാണ് സാമ്പത്തിക സഹായം.

ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോര്‍വാഹനവകുപ്പിന് 44 കോടി നല്‍കും.

സംസ്ഥാനത്തെ പൊതു ഗതാഗത വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാന്‍ മുപ്പത് കോടി.

കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ അന്‍പത് പുതിയ ഇന്ധന സ്റ്റേഷനുകള്‍ കൂടി തുടങ്ങും.

ദീര്‍ഘദൂര ബസുകള്‍ സിഎന്‍ജി, എന്‍എന്‍ജി, ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ 50 കോടി.

തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം – ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി.

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും.

ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.

അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍, പൊന്നാനി തുറമുഖങ്ങള്‍ 41.5 കോടി

വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം

ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താന്‍ രണ്ടരകോടി

ബേപ്പൂര്‍ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി

അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കുന്നതിനായി അമ്പത് കോടി. ഐടി അധിഷ്ഠിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും.