രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര.
‘എനിക്ക് വലിയ തോതില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിയുമെങ്കില്‍, മണ്ഡലത്തിലും പ്രദേശങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ അത് ഉപകരിക്കുമെങ്കില്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഞാന്‍ ആലോചിക്കും. എന്നാല്‍, ഞാന്‍ എവിടെ നില്‍ക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ കുടുംബത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. അവര്‍ക്കും അത് ശരിയാണെന്ന് തോന്നിയാല്‍ ഞാന്‍ രാഷ്ട്രീയത്തിലിറങ്ങും. ഇതിലെല്ലാം പ്രധാനമായി രാജ്യത്തിന് എന്താണ് ആവശ്യം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ക്ക് മാറ്റങ്ങള്‍ വേണം. സ്ത്രീകള്‍ക്ക് സുരക്ഷ വേണം. മികച്ച മെഡിക്കല്‍ സംവിധാനങ്ങള്‍ വേണം. പ്രിയങ്ക ഗാന്ധിയുടെ യുപിയിലെ പ്രവര്‍ത്തനങ്ങളും അവരുടെ കഠിനാധ്വാനവും അഭിമാനം നല്‍കുന്നതാണ്. അവളുടെ അച്ഛനും മുത്തശിയും ജീവന്‍ നല്‍കിയ രാജ്യത്തിന് വേണ്ടി ഫലം നോക്കാതെ രാഹുലും പ്രിയങ്കയും പ്രവര്‍ത്തിക്കും’- വദ്ര വ്യക്തമാക്കി.

