തിരുവനന്തപുരം: എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുകയാണെന്ന് സ്വപ്‌ന സുരേഷ്. ബ്യൂറോക്രാറ്റുകള്‍ ഒരു കാര്യവും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്നും കള്ളം കപടത്തോടെ പോവരുതെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, എച്ച്ആര്‍ഡിഎസില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്നും ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം നടത്തുന്നുവെന്നും സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു.
അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കും. എച്ച്ആര്‍ഡിഎസിനെ കുറിച്ചുള്ള പരാതികളില്‍ ജില്ല കളക്ടര്‍, എസ്.പി എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

