തൊപ്പിവെച്ച് കിടിലൻ ലുക്കിൽ മോഹൻലാൽ; ബറോസിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

മോഹൻലാൽ നായകനായും സംവിധായകനുമായി എത്തുന്ന ബറോസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബറോസിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. മോഹൻലാൽ തന്നെയാണ് ബറോസിന്റെ വിശേഷങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതും. ബറോസ്’ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചത്. ഇതിനോടകം തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. മൊട്ടയടിച്ചുള്ള ലുക്കിലാണ് ബറോസ് എന്ന ചിത്രത്തിൽ മോഹൻലാലിനെ കാണാൻ കഴിയുക.

പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും ചിതരത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ. 2019 ഏപ്രിൽ മാസം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് പല കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.