നടൻ സിദ്ദീഖിന്റെ മകൻ ഷഹീൻ സിദ്ദീഖ് വിവാഹിതനായി. ഡോക്ടർ അമൃത ദാസാണ് ഷഹീന്റെ വധു. മാർച്ച് ഏഴിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രജിസ്റ്റർ വിവാഹമാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായുള്ള റിസപ്ഷൻ മാർച്ച് 12 ന് നടക്കും.
തിരുവനന്തപുരം സ്വദേശിയായ സി. അമലാദാസിന്റെയും ലീമാദാസിന്റെയും മകളാണ് അമൃതാദാസ്. എറണാകുളം പത്തടിപാലത്തിലുള്ള കിന്റർ ഹോസ്പിറ്റലിലാണ് അമൃത സേവനം അനുഷ്ഠിക്കുന്നത്. ആനന്ദ് എ ദാസും, അരവിന്ദ് എ ദാസുമാണ് അമൃതയുടെ സഹോദരങ്ങൾ.
ഷഹീനും അമൃതയും തമ്മിലുള്ള വിവാഹന നിശ്ചയത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ സിനിമാ മേഖലയിലെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീൻ വേഷമിട്ടിട്ടുണ്ട്.

