രാജ്യസഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ മൂന്ന് സീറ്റുകള്‍

ന്യൂഡല്‍ഹി: എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ ഒഴിവില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ രണ്ടിനാണ് മൂവരുടെയും കാലാവധി തീരുന്നത്. രാവിലെ 9 മണി മുതല്‍ നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.

കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് 14-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും.