സ്ത്രീകളിൽ പലരിലും കണ്ടുവരുന്ന രോഗമാണ് അണ്ഡാശയ അർബുദം. അണ്ഡാശയത്തിൽ രൂപപ്പെടുന്ന അർബുദമാണിത്. ഉദരം വീർത്തിരിക്കുന്ന അവസ്ഥ, വയറുവേദന, ഇടുപ്പ് വേദന, അസ്വസ്ഥത, നടുവേദന, ക്രമരഹിതമായ ആർത്തവം, അർത്തവവിരാമത്തിനു ശേഷം ഉള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ക്ഷീണം, വയറിളക്കം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, മലബന്ധം, ഓക്കാനം, വയറു നിറഞ്ഞിരിക്കുന്നെന്ന തോന്നൽ, തുടർച്ചയായ മൂത്രമൊഴിക്കൽ തുടങ്ങിയവയാണ് അണ്ഡാശയ അർബുദത്തിന്റെ പൊതുവായ രോഗലക്ഷണങ്ങൾ.
അമിതവണ്ണവും ഹോർമോൺ മാറ്റിവയ്ക്കുന്ന ചികിത്സയും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജനൊപ്പം ചെയ്യുന്ന ഹോർമോൺ മാറ്റുന്നതിനുള്ള തെറാപ്പിയും അണ്ഡാശയ അർബുദത്തിന്റെ അപകട സാധ്യത വർദ്ധിപ്പിക്കും.
അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അർബുദം ഉണ്ടാകാമെന്നും ഡോക്ടർമാർ പറയുന്നു.

