പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി.
ഗവര്‍ണറുടെ വാക്കുകള്‍
‘ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും കേരളത്തില്‍ ഏറ്റവുമധികം മഹലുകളുടെ ‘ഖാദി’ സ്ഥാനം അലങ്കരിച്ച മനുഷ്യസ്‌നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദു:ഖകരമാണ്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരവിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം.’
അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്നും, കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വലിയ നഷ്ടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു. സമൂഹത്തില്‍ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത-രാഷ്ട്രീയത്തിനുമപ്പുറം മുഴുവന്‍ കേരളത്തിന്റെയും ആദരവ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

