മോസ്‌കോ: യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രാജ്യത്ത് പോണ്‍ഹബ്ബ് നിരോധിച്ചുവെന്നതും, എന്നാല്‍, റഷ്യയില്‍ നിന്നുളള യൂസര്‍മാരെ പോണ്‍ഹബ്ബാണ് തടഞ്ഞതെന്നും ലോഗിന്‍ ചെയ്താല്‍ യുക്രൈനിന് ഐക്യദാര്‍ഢ്യം അറിയിച്ചുളള പോസ്റ്റാണ് കാണുക എന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍.
ഇത്തരം പോസ്റ്റുകള്‍ പ്രചരിച്ചതോടെ റഷ്യയിലെ ജനങ്ങള്‍ക്കുണ്ടായത് വലിയ അമ്പരപ്പായിരുന്നു. കാരണം, പോണോഗ്രാഫി സൈറ്റായ പോണ്‍ഹബ്ബിന് നേരത്തെ റഷ്യയില്‍ വിലക്കുണ്ടായിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ഈ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചതോടെ വീണ്ടും നിരോധനം വരുമോയെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെട്ടു. രാജ്യത്തുളളവര്‍ക്ക് ഉളളടക്കം കാണാനാകില്ലെന്ന് സൈറ്റില്‍ കാണാമായിരുന്നെന്നും പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രചരിച്ച കാര്യങ്ങള്‍ക്കൊന്നും തെളിവ് ലഭിച്ചില്ലെന്ന് ഫാക്ട് ചെക്ക് നടത്തിയ വിദഗ്ദര്‍ വ്യക്തമാക്കി.
എന്നാല്‍, വെബ്‌സൈറ്റ് ഇപ്പോഴും റഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ പ്രചാരണത്തില്‍ പോണ്‍ഹബ്ബ് നിലവില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

