തിരുവനന്തപുരം: വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മാസം മുതല്‍ വര്‍ധിക്കുന്നതോടെ സ്വകാര്യ കാറുകള്‍ക്ക് രണ്ടായിരം രൂപയിലധികം വര്‍ധന വരും. ഇരുചക്രവാഹനങ്ങള്‍ക്ക് ആയിരത്തി മുന്നൂറ് രൂപയെങ്കിലും പ്രീമിയം വര്‍ധിക്കും. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15 ശതമാനം കിഴിവ് കഴിച്ചുള്ള തുകയാണ് ശുപാര്‍ശ ചെയ്തത്.
കൊവിഡ് പ്രതിസന്ധിയില്‍ മോട്ടോര്‍ വാഹന വിഭാഗത്തിലെ ക്ലെയിമില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഗതാഗതമന്ത്രാലയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഇത്രയും വര്‍ധന ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രീമിയം പുതുക്കുന്നത്.
പ്രീമിയം വര്‍ധന
സ്വകാര്യ കാര്‍ വര്‍ധനവ്
1000 സിസി വരെ 2,094 രൂപ
1,500 സിസി വരെ 3,416 രൂപ
1,500 സിസിക്ക് മുകളില്‍ 7,897 രൂപ
ഇരുചക്ര വാഹനം
150-350 സിസി 1,366 രൂപ
350 സിസിക്ക് മുകളില്‍ 2,804 രൂപ
വാണിജ്യ വാഹനം
16,049-44,242 രൂപ വരെ
ഇലക്ട്രിക് വാഹനം
1,780-6,712 രൂപ വരെ
സ്വകാര്യ കാറുകള്‍ക്ക്
457-2,383 രൂപ വരെ

