ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബംഗളൂരു എഫ്‌സി

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്.സിക്ക് ജയം. സീസണില്‍ ടീമിന്റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി കീഴടക്കിയത്.

24-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടേതാണ് വിജയഗോള്‍. ബംഗളൂരു 29 പോയിന്റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്റുമായും സീസണ്‍ അവസാനിപ്പിച്ചു. ബിഎഫ്സി ആറാമതെങ്കില്‍ അവസാന സ്ഥാനക്കാരാണ് ഈസ്റ്റ് ബംഗാള്‍.