തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്നും ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്നുമുള്ള ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പിനനുസരിച്ച് മലയാളികള്‍ നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ 36 വിദ്യാര്‍ഥികളെ കൂടി ചൊവ്വാഴ്ച കേരളത്തിലെത്തിച്ചു. ഇതില്‍ 25 പേരെ രാവിലെ 5.35ന് പുറപ്പെട്ട വിസ്താര യുകെ 883 വിമാനത്തിലാണു കൊച്ചിയില്‍ എത്തിച്ചത്. 11 പേരെ 8.45ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിസ്താര യുകെ 895 വിമാനത്തിലും നാട്ടിലെത്തിച്ചു. ബുക്കാറസ്റ്റില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 11.30ന് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യയുടെ എ1 1942 വിമാനം രാത്രി 9.20ന് ഡല്‍ഹിയിലെത്തും.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പോളണ്ട്, റുമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. OpGanga Helpline’ (@opganga) എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലും സഹായം ലഭ്യമാണ്. താഴെപ്പറയുന്ന നമ്പരുകളിലും ഇ-മെയില്‍ ഐഡികളിലും ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പോളണ്ട് – ഹെല്‍പ്ലൈന്‍ നമ്പറുകള്‍:
+48225400000, +48795850877, +48792712511
controlroominwarsaw@gmail.com എന്ന ഇമെയിലിലും ബന്ധപ്പെടാം.
റുമാനിയ – ഹെല്‍പ്ലൈന്‍ നമ്പറുകള്‍:
+40732124309, +40771632567, +40745161631, +40741528123.
ഇമെയില്‍ ഐഡി controlroombucharest@gmail.com
ഹംഗറി -ഹെല്‍പ്ലൈന്‍ നമ്പറുകള്‍:
+36 308517373, +36 13257742, +36 13257743
+36 308517373 എന്ന നമ്പറില്‍ വാട്‌സആപ്പ് സഹായവും ലഭിക്കും.
സ്ലൊവാക്യ – ഹെല്‍പ്ലൈന്‍ നമ്പറുകള്‍:
+421 252631377, +421 252962916, +421 951697560
ഇമെയില്‍ വിലാസം hoc.bratislava@mea.gov.in

