കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെതിരെയാണ് എൻഎസ്എസ് രംഗത്തെത്തിയത്. രാഷ്ട്രീയപ്പാർട്ടികൾ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നുവെന്നും മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.
താത്ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണിത് ചെയ്യുന്നതെന്നും സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്നമോ എൻഎസ്എസോ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും എൻഎസ്എസ് വിശദമാക്കി. വിമോചന സമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യ നീതിക്കുവേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും എൻഎസ്എസ് പ്രസ്താവനയിലൂടെ അറിയിച്ചു.

