ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ പുനരാരംഭിച്ചു. ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചാണ് പുനസ്ഥാപിക്കാനൊരുങ്ങുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഇനി സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലും യാത്ര ചെയ്യാന്‍ സാധിക്കും. സ്പെഷല്‍ ട്രെയിനുകള്‍ക്കും ഇത് ബാധകമാണെന്നാണ് റെയില്‍വേ അറിയിച്ചു.
സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ റിസര്‍വേഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് അണ്‍റിസര്‍വ്ഡ് കോച്ച് ആക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. ബുക്കിംഗ് കാലാവധി നോക്കി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനസ്ഥാപിക്കാന്‍ സോണല്‍ ആസ്ഥാനത്ത് സാധിക്കും. സാധാരണ ട്രെയിനുകളില്‍, ജനറല്‍ കോച്ചുകള്‍ റിസര്‍വ് ചെയ്തതോ അണ്‍ റിസര്‍വ് ചെയ്തതോ ആയി നിശ്ചയിക്കുമെന്നും റെയില്‍വേ വക്താവ് അറിയിച്ചു.

