ലോകരാജ്യങ്ങളുടെ കയ്യടി നേടിയ ഇന്ത്യൻ രക്ഷാ ദൗത്യങ്ങൾ…

ന്യൂഡൽഹി: ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യക്കാരുണ്ടാകും. അതിനാൽ ഏത് രാജ്യത്ത് യുദ്ധമോ സംഘർഷമോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാലും അത് ഇന്ത്യക്കാരെയും ബാധിക്കും. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും മഹാമാരി ആയാലും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രം എപ്പോഴും ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്.നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇത്തരം രക്ഷാ പ്രവർത്തനങ്ങൾ വളരെ ഊർജിതമായാണ് നടത്താറുള്ളത്. ഓപ്പറേഷൻ റാഹത്ത്, വനേദേഭാരത് മിഷൻ, ഓപ്പറേഷൻ ഗംഗ എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

2015 ലെ ഓപ്പറേഷൻ റാഹത്ത്

യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കാരെ മടക്കി എത്തിക്കാനായി കേന്ദ്രം നടത്തിയ രക്ഷാ പ്രവർത്തനമാണ് ഓപ്പറേഷൻ റാഹത്ത്. യെമനിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയും രക്ഷപ്പെടുത്താൻ ഓപ്പറേഷൻ റാഹത്തിലൂടെ കഴിഞ്ഞു.

വന്ദേ ഭാരത് മിഷൻ

2020 ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പൗരന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു. ഇവരെ തിരിച്ചെത്തിക്കാനായി ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനമാണ് വന്ദേഭാരത്. ചാർട്ടേഡ് വിമാനങ്ങളും നാവിക കപ്പലുകളും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് എല്ലാ ഇന്ത്യക്കാരെയും ദിവസങ്ങൾക്കുള്ളിൽ സുരക്ഷിതമായി നാട്ടിലെക്കാൻ വന്ദേഭാരത് ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞു.

അഫ്ഗാൻ ദൗത്യം

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ അവിടെ കുടുങ്ങി പോയ ഇന്ത്യക്കാരെ രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ അഫ്ഗൗൻ ദൗത്യം ആരംഭിച്ചത്. ഇന്ത്യക്കാർക്കൊപ്പം അഫ്ഗാൻ അഭയാർത്ഥികളെയും രക്ഷപ്പെടുത്താൻ ഈ ദൗത്യത്തിലൂടെ കഴിഞ്ഞു.

ഓപ്പറേഷൻ ഗംഗ

റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്ന് യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. യുക്രൈനിൽ വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ പൗരന്മാരെ തൊട്ടടുത്തുള്ള രാജ്യങ്ങളിൽ കൊണ്ടുവന്നാണ് നാട്ടിലേക്ക് എത്തിക്കുന്നത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നിരവധിപേരെ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു.

ഫെബ്രുവരി 26 നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ സുരക്ഷാസമിതിയാണ് ഓപ്പറേഷൻ ഗംഗയ്ക്ക് രൂപം നൽകിയത്. തുടർന്ന് യുക്രൈൻ എംബസിയിൽ ഹെൽപ്പ് ലൈനുകൾ തുറന്നു. റഷ്യൻ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥർ അടങ്ങിയ കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. പടിഞ്ഞാറൻ യുക്രെയിനിലെ ലിവിവ്, ചെർണിസ്തി തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ വിദേശമന്ത്രാലയം ക്യാമ്പ് ഓഫീസുകളും തുടങ്ങി.