കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിന്‍ സര്‍വീസ് ഒരുക്കിയിട്ടുണ്ട്. യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. ആദ്യമെത്തുന്നവര്‍ ആദ്യം എന്ന നിലക്കാണ് യുക്രൈന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
അതേസമയം, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ആവശ്യമില്ലെന്ന നിലപാട് വ്യക്തമാക്കി പോളണ്ട് സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ ഈ അനുകൂല ഇടപെടല്‍.

