കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് പോഷകസമൃദ്ധമായ ആഹാരം. ബുദ്ധിവികാസത്തിനും ഊർജത്തിനും പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടതുണ്ട്. സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകുന്ന ആഹാരത്തിൽ ശ്രദ്ധിക്കേണ്ട് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തലച്ചോറിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വളരെ അത്യാവശ്യമായ ഒന്നാണ് ഒമേഗ ഫാറ്റി ത്രീ ആസിഡ്. ഏറ്റവും കൂടുതൽ ഒമേഗ ഫാറ്റി ത്രീ ആസിഡുള്ളത് മത്സ്യങ്ങളിലാണ്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളും സോബായബീൻ, പാൽ, മുട്ട, ഇറച്ചി തുടങ്ങിയവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബ്രോയിലർ കോഴി ഒഴിവാക്കി നാടൻ കോഴിയിറച്ചി വേണം കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും ബുദ്ധിവളർച്ച വർധിപ്പിക്കും. കുട്ടികളിലെ ശ്രദ്ധക്കുറവ് മാറ്റാൻ മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ബദാം, കശുവണ്ടി, ഒലിവ് എണ്ണ എന്നിവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ബൗദ്ധിക പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തും. ഈന്തപ്പഴും, തേൻ എന്നിവയും ബുദ്ധിവളർച്ച വർധിപ്പിക്കാൻ സഹായിക്കും. ഗോതമ്പ്, കടല-പയർ വർഗങ്ങൾ എന്നിവ കൊണ്ടുള്ള ആഹാരം നൽകുന്നതും പ്രയോജനപ്രദമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കോശങ്ങളുടെ പ്രവർത്തന ക്ഷമതയ്ക്കും ഓർമശക്തി വർധിപ്പിക്കാനും മികച്ചതാണ്.

