നടിയെ ആക്രമിച്ച കേസ്; അഞ്ച് വർഷങ്ങൾക്കിപ്പുറം സർക്കാരും സിനിമാ വ്യവസായവും എന്തു ചെയ്തുവെന്ന് ഡബ്ല്യുസിസി

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഡബ്ല്യുസിസി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം സർക്കാരും സിനിമാ വ്യവസായവും എന്തു ചെയ്തുവെന്ന് ഡബ്ല്യുസിസി ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

ഫെബ്രുവരിയിൽ താൻ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോകലിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും സിനിമാ വ്യവസായവും എന്തു ചെയ്തുവെന്ന് ഡബ്ല്യുസിസി ചോദിക്കുന്നത്. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തുവെന്നാണ് ഡബ്ല്യുസിസി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.