ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് സലാഡ്. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഉച്ചഭക്ഷണത്തിലോ അത്താഴത്തിനോ ഏതെങ്കിലും സാലഡുകൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആരോഗ്യപരമായ പല ഗുണങ്ങളും സലാഡിനുണ്ട്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സാലഡ് കഴിക്കാൻ ശ്രദ്ധിക്കണം. തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ, വെള്ളരിക്ക എന്നിവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് കൂടുതൽ നാരുകളും കുറച്ച് കലോറിയും നൽകുന്നു. ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കോൺ സാലഡ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ചോളം ഉൾപ്പെടുത്തിയും സാലഡ് തയ്യാറാക്കാം. വിറ്റാമിനുകളുടെയും സുപ്രധാന പോഷകങ്ങളുടെയും കലവറയാണ് ഫ്രൂട്ട്‌സ് സലാഡുകൾ. മുന്തിരി, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ ഉപയോഗിച്ചുള്ള ഫ്രൂട്ട് സലാഡുകൾ വിറ്റാമിൻ സി വർധിപ്പിക്കും. കിവി, ആപ്പിൾ, മാതളനാരങ്ങ, പൈനാപ്പിൾ, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് സലാഡ് തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഗ്രീൻ സാലഡിലും ധാരാളം ധാതുക്കളും വിറ്റാമിനുകളും ഉണ്ട്. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ ഗ്രീൻ സലാഡ് കഴിക്കുന്നത് നല്ലതാണ്.

