ചീത്ത കൊളസ്‌ട്രോൾ അകറ്റാൻ ഈ പാനീയങ്ങൾ കുടിക്കാം….

പലരെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുണ്ട്. ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് ധമനികളിലേക്കുള്ള രക്ത സഞ്ചാരം ദുഷ്‌കരമാക്കും. ഹൃദയാഘാതം, മസതിഷ്ഘാതം എന്നിവയ്ക്ക് ഇത് കാരണമാകും.

ഹൈഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. ചീത്ത കൊളസ്‌ട്രോളിനെ അകറ്റാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 ഗ്രീൻ ടീ

ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ. ഇതിൽ കാറ്റെച്ചിനുകളും മറ്റ് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കും.

2 ഓട്‌സ് മിൽക്ക്

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പീനായമാണ് ഓട്‌സ് മിൽക്ക്. പോഷകങ്ങൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ തുടങ്ങിയ ഘടകങ്ങൾ ഓട്‌സ് മിൽക്കിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങളും ഇവയിലുണ്ട്.

3 തക്കാളി ജ്യൂസ്

തക്കാളി ജ്യൂസും ചീത്ത കൊളസ്‌ട്രോൾ സഹായിക്കും. തക്കാളിയിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും ‘മോശം’ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യും.